എൽജിബിടിക്യൂ വിഭാ​ഗങ്ങളുടെ പ്രൈഡ് പരേഡുകൾ വിലക്കി ഹം​ഗറി: നിയമം പാസാക്കി

pride parade

നിയമത്തില്‍ പ്രതിഷേധിച്ച് ഹംഗേറിയന്‍ പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധം

വെബ് ഡെസ്ക്

Published on Mar 19, 2025, 04:24 PM | 1 min read

ബുഡാപെസ്റ്റ് : എൽജിബിടിക്യൂ വിഭാ​ഗങ്ങളുടെ പ്രൈഡ് പരേഡുകൾ വിലക്കി ഉത്തരവുമായി ഹം​ഗേറിയൻ സർക്കാർ. പ്രധാനമന്ത്രി വിക്ടർ ഓർബാൻ മുന്നോട്ടുവച്ച നിയമത്തിൽ പ്രസിഡന്റ് ഒപ്പുവച്ചു. പ്രൈഡ് മാർച്ചുകൾ നടത്തരുതെന്നും വിലക്ക് ലംഘിച്ച് പരേഡിൽ പങ്കെടുത്താൽ വലിയ തുക പിഴയടയ്ക്കണമെന്നും നിയമം പറയുന്നു. പാർലമെന്റിൽ 136 എംപിമാർ നിയമത്തെ പിന്തുണച്ചു.


പരേഡിൽ പങ്കെടുക്കുന്നവരുടെയെല്ലാം മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോ​ഗിക്കാനും നിയമം അധികൃതർക്ക് അനുവാദം നൽകുന്നു. ഓർബന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ പാർടി തിങ്കളാഴ്ചയാണ് നിയമം പാർലമെന്റിൽ കൊണ്ടുവന്നത്. കുട്ടികൾക്ക് അപകടമാണെന്നു കാണിച്ചാണ് പ്രൈഡ് പരേഡുകൾ വിലക്കിയത്. മുമ്പും എൽജിബിടിക്യൂ വിഭാ​ഗങ്ങൾക്കെതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് വിക്ടർ ഓർബൻ.


നിയമം അം​ഗീകരിച്ചത് സ്വാതന്ത്യത്തെ ഹനിക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. നിയമത്തിൽ പ്രതിഷേധിച്ച് സെൻട്രൽ ബുഡാപെസ്റ്റിൽ വിവിധ വിഭാ​ഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. ആ​ഗോള തലത്തിൽ വിവിധ മനുഷ്യാവകാശ സംഘടനകളും തീരുമാനത്തിൽ എതിർപ്പും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.


pride parade



deshabhimani section

Related News

View More
0 comments
Sort by

Home