ad
Deshabhimani

അഫ്ഗാനുമായുള്ള സംഘർഷം; പൊള്ളും വിലയിൽ പാകിസ്ഥാന്റെ വിപണി; ഒരുകിലോ തക്കാളിക്ക് 600 രൂപ

fight.
വെബ് ഡെസ്ക്

Published on Oct 24, 2025, 06:17 PM | 1 min read

കറാച്ചി: പാകിസ്ഥാൻ-അഫ്ഗാനിസ്താൻ അതിർത്തിയിലെ സംഘർഷങ്ങളുടെ ഭാഗമായി പാകിസ്ഥാനിൽ വൻ വിലക്കയറ്റം. ഒരു കിലോ തക്കാളിക്ക് 600 രൂപയാണ് വില. ഒക്ടോബർ 11 മുതൽ ആരംഭിച്ച സംഘർഷം കാരണം പ്രധാന പാതകൾ അടച്ചിട്ട നിലയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏറെക്കുറെ നിലച്ച മട്ടാണ്.


തക്കാളി, ആപ്പിൾ, മുന്തിരി തുടങ്ങിയ സാധനങ്ങൾ നിറച്ച അയ്യായിരത്തിന് മുകളിൽ കണ്ടെയ്‌നറുകൾ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതെ വലയുന്ന അവസ്ഥ എത്ര നാൾ തുടരുമെന്ന് വ്യക്തതയില്ലെന്നാണ് ജനം പറയുന്നത്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ, സിന്ധ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം കൃഷി നശിക്കാനും വില ഉയരാനും കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home