ad
Deshabhimani

വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ കടുത്ത പ്രതികരണമെന്ന് ഹൂതികള്‍

Gaza.jpg
avatar
അനസ് യാസിന്‍

Published on Oct 14, 2025, 09:20 AM | 1 min read

മനാമ : ഗാസയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിച്ചാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് യമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ കേന്ദ്രങ്ങളും ചെങ്കടലിലെ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളേയും ലക്ഷ്യമിടുമെന്നും ഹൂതികള്‍ വ്യക്തമാക്കി.


ഗാസയില്‍ ഉപരോധമോ ആക്രമണമോ പുനഃരാരംഭിച്ചാല്‍ വലിയ തോതിലുള്ള പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുതിര്‍ന്ന ഹൂതി ഉദ്യോഗസ്ഥന്‍ ഹിസാം അല്‍ അസദ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രതികരണം.ഗാസയിൽ കടന്നാക്രമണം ആരംഭിച്ചശേഷം 1,835 മിസൈലുകളും ഡ്രോണുകളും ഇസ്രയേല്‍ നഗരങ്ങള്‍ക്കും ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്കും നേരെ പ്രയോഗിച്ചതായി ഹൂതി നേതാവ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home