ശ്രീലങ്കയിൽ കനത്ത മഴ; രണ്ട് മരണം

(Photo: Screenshot video shared in X)
കൊളംബോ: ശ്രീലങ്കയിൽ മഴക്കെടുതിയിൽ രണ്ട് മരണം. കിഴക്കൻ ജില്ലയായ ബട്ടിക്കലോവയിലും, വടക്കൻ ജില്ലയായ ജാഫ്നയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അഞ്ച് ദിവസമായി തുടരുന്ന മഴയിൽ രാജ്യത്തെ എട്ട് ജില്ലകളെ സാരമായി ബാധിച്ചു. 4,000ത്തിലധികം ആളുകൾ ദുരിതത്തിലായി.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് 29 കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 88 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാഷണൽ ബിൽഡിംഗ് റിസർച്ച് ഓർഗനൈസേഷൻ വിവിധ ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ അടുത്ത 36 മണിക്കൂർ കൂടി കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ചില പ്രവിശ്യകളിൽ 150 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നു.










0 comments