ഹീത്രൂ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു

Heathrow Airport

photo credit: Heathrow Airport facebook

വെബ് ഡെസ്ക്

Published on Mar 22, 2025, 12:06 PM | 1 min read

ലണ്ടൻ : സബ്‌ സ്‌റ്റേഷനിലെ തീപിടിത്തം വൈദ്യുതിബന്ധം തടസ്സപ്പെടുത്തിയതിനെ തുടർന്ന്‌ അടച്ച ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. ഇന്ന് പൂർണതോതിൽ വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ ചില സർവീസുകൾ ആരംഭിച്ചിരുന്നു.


വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഒരു സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്നാണ് 24മണിക്കൂർ നേരം വിമാനത്താവളം അടച്ചിട്ടത്. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ്‌ ഹീത്രൂ.


യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ്‌ അടച്ചിടുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. 1350 വിമാന സർവീസുകളാണ് മുടങ്ങിയത്. 120 വിമാനങ്ങൾ യാത്രാമധ്യേ ആയിരിക്കവെയാണ്‌ അടച്ചിടൽ പ്രഖ്യാപനമുണ്ടായത്‌. ചില വിമാനങ്ങൾ യാത്ര തുടങ്ങിയ ഇടത്തേക്ക്‌ മടങ്ങി.


തീപിടിത്തത്തെതുടർന്ന് പരിസരത്തെ ആയിരത്തിൽപ്പരം വീടുകളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തീപിടിത്തം അട്ടിമറിയാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home