Deshabhimani

ഫണ്ടുകൾ മരവിപ്പിച്ച നടപടി: ട്രംപിനെതിരെ നിയമ നടപടിയുമായി ഹാർവാർഡ്

harvard trump
വെബ് ഡെസ്ക്

Published on Apr 22, 2025, 07:24 PM | 1 min read

വാഷിങ്ടൺ : സർവകലാശാലയ്ക്ക് നൽകി വന്നിരുന്ന ഫണ്ടുകൾ മരവിപ്പിക്കുകയും നിർത്തലാക്കുകയും ചെയ്ത നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹാർവാർ‍ഡ് സർവകലാശാല. 2.2 ബില്യൺ ​ഗ്രാന്റ് മരവിപ്പിച്ച നടപടിക്കെതിരെ സർവകലാശാല ട്രംപ് സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. സ്വയംഭരണമടക്കമുള്ള സർവകലാശാലയിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപിന്റെ ആവശ്യത്തെത്തുടർന്നാണ് വൈറ്റ് ഹൗസും ഹാർവാർഡും തമ്മിൽ തർക്കമാരംഭിച്ചത്.


സ്വയംഭരണാവകാശം അടിയറവയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കി വൈറ്റ്‌ ഹൗസിന്റെ നിർദേശങ്ങൾ ഹാർവാർഡ് സർവകലാശാല തള്ളിയതോടെ ഭീഷണിയുമായി ട്രംപ്‌ രം​ഗത്തെത്തിയിരുന്നു. രാഷ്ട്രീയ സ്ഥാപനം എന്ന്‌ കണക്കാക്കി സർവകലാശാലയ്‌ക്ക്‌ നികുതി ചുമത്തുമെന്നാണ്‌ സമൂഹ മാധ്യമത്തിലൂടെ ട്രംപ് വെല്ലുവിളിച്ചത്. ട്രംപിന്റെ നിർദേശങ്ങൾ സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹാർവാർഡ് തള്ളിയത്‌. ഇതോടെ ഓരോവർഷവും അനുവദിക്കുന്ന 220 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്‌ക്കുകയും ആറ്‌ കോടി ഡോളറിന്റെ സർക്കാർ കരാറുകൾ മരവിപ്പിക്കുകയും ട്രംപ്‌ ഭരണകൂടം ചെയ്തിരുന്നു.


സർക്കാരിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചകളിലായി ഫെഡറൽ സർക്കാർ നിരവധി നടപടികൾ തങ്ങൾക്കെതിരെ സ്വീകരിച്ചതായി ഹാർവാർഡ് അധികൃതർ പറഞ്ഞു. ഫണ്ടിംഗ് മരവിപ്പിക്കൽ നിയമവിരുദ്ധവും സർക്കാരിന്റെ അധികാരത്തിന് അതീതവുമാണെന്നും അതിനെതിരെ കേസ് ഫയൽ ചെയ്യുകയാണെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani Opens Sabarimala Sannidhanam Bureau

01

print edition ദേശാഭിമാനി ശബരിമല ബ്യൂറോ തുറന്നു
KSKTU Strike

02

print edition സരൾ ബിൽ പിൻവലിക്കണം; കർഷകത്തൊഴിലാളികളുടെ താലൂക്ക്‌ ഓഫീസ്‌ മാർച്ച്‌ നാളെ
Pattalappathakalum Thambile Sauhrudangalum book

03

print edition സൈനികന്റെ ആത്മകഥയിലുണ്ട്‌ യുവതയുടെ പൊതിച്ചോറിൻ നന്മ
Palathayi Rape Case BJP Leader Padmarajan

04

print edition പാലത്തായി പീഡനം: ബിജെപി നേതാവ്‌ പത്മരാജന്‌ നോട്ടീസ്‌
Thrissur Pooram.jpg

05

print edition തൃശൂർ പൂരംകലക്കൽ സംഭവം: റിപ്പോർട്ട്‌ തള്ളിയത്‌ 
ബിജെപിയെ രക്ഷിക്കാൻ
v d satheesan

06

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home