ഹോണ്ടുറാസില്‍ വെടിവെയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

ഹോണ്ടുറാസിൽ വെടിവെയ്പ്പ് നടന്ന സ്ഥലത്തിന് സമീപം പോലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നു | image: AFP
ട്രൂജിലോ: ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ വ്യാഴാഴ്ച നടന്ന രണ്ട് വെടിവെയ്പ്പുകളിലായി ആറ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിക്കടുത്തുള്ള ഒരു തേട്ടത്തിലാണ് ആദ്യത്തെ വെടിവെയ്പ്പ് നടന്നത്. ഏകദേശം 19 തൊഴിലാളികളെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തൊഴിലാളികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കാർഷിക തർക്കങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗ്വാട്ടിമാല അതിർത്തിക്കടുത്തുള്ള കോർട്ടസ് ഡിപ്പാർട്ട്‌മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം. ആക്രമണത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.










0 comments