ad
Deshabhimani

ഓൺലൈൻ പരസ്യരീതികള്‍ ദുരുപയോ​ഗം ചെയ്യുന്നു; ഗൂ​ഗിളിനെതിരെ യുകെയില്‍ കേസ്

google trial

പ്രതീകാത്മക ചിത്രം | image: builtin

വെബ് ഡെസ്ക്

Published on May 10, 2026, 07:58 AM | 1 min read

സാൻഫ്രാൻസിസ്കോ: ഓൺലൈൻ പരസ്യങ്ങളുടെ അവതരണത്തിൽ തങ്ങളുടെ സ്വാധീനം ദുരുപയോ​ഗം ചെയ്തെന്നാരോപിച്ച് ​ഗൂ​ഗിളിനെതിരെ കേസ്. ബ്രിട്ടനിലെ ഒരുകൂട്ടം പരസ്യദാതാക്കളാണ് കേസ് നൽകിയത്.


മൂന്ന് ബില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകമമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വെബ്‌സൈറ്റുകളിലെ പരസ്യങ്ങളിൽ ഗൂഗിൾ അനുകൂല സാഹചര്യം സൃഷ്ടിക്കുകയും, മറ്റ് പരസ്യദാതാക്കളെ പുറത്താക്കാൻ ശ്രമിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.ഇതിന്റെ ഫലമായി പരസ്യദാതാക്കൾ കൂടുതൽ പണം ചെലവഴിച്ചിട്ടും കുറഞ്ഞ ഫലപ്രാപ്തിയുള്ള പരസ്യ സേവനങ്ങളാണ് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.


അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഗൂഗിൾ പ്രതികരിച്ചു. തങ്ങളുടെ പരസ്യ സാങ്കേതിക സേവനങ്ങൾ ലളിതവും ഫലപ്രദവും ചെലവുകുറഞ്ഞതുമായതിനാലാണ് അതിന് സ്വീകാര്യത ലഭിക്കുന്നതെന്നും നല്ലത് തെരഞ്ഞെടുക്കാൻ പരസ്യദാതാക്കൾക്ക് നിരവധി അവസരങ്ങളുണ്ടെന്നും ​ഗൂ​ഗിൾ പറഞ്ഞു. കളക്ടീവ് ആക്ഷൻ രീതിയിലാണ് കേസ് സമർപ്പിച്ചിരിക്കുന്നത്. അതായത്, 2015 ഒക്ടോബർ 1 മുതൽ ഗൂഗിളിന്റെ പരസ്യ സേവനങ്ങൾ ഉപയോഗിച്ച എല്ലാ യുകെ പരസ്യദാതാക്കളും സ്വമേധയാ ഈ കേസിന്റെ ഭാഗമാകും.


ഗൂഗിളിന്റെ പരസ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച് യുകെ, യൂറോപ്യൻ യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിനുമുമ്പും നിരവധി അന്വേഷണങ്ങളും നിയമനടപടികളും നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം യുകെയിൽ സമർപ്പിച്ച മറ്റൊരു ഹർജിയിലും ഓൺലൈൻ പരസ്യങ്ങൾക്ക് ഗൂഗിൾ അമിത നിരക്ക് ഈടാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home