ad
Deshabhimani

ഗോവ നൈറ്റ് ക്ലബ്ബ് തീപിടുത്തം; തായ്‌ലൻഡിൽ ഒളിവിൽ കഴിഞ്ഞ ഉടമകളെ പിടികൂടി തിരിച്ചയച്ചു

goa
വെബ് ഡെസ്ക്

Published on Dec 16, 2025, 11:59 AM | 1 min read

ബാങ്കോക്ക്: ഗോവയിലെ നൈറ്റ് ക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ 25 പേർ കൊല്ലപ്പെട്ട കേസിൽ നിശാക്ലബിന്റെ ഉടമകളായ ഗൗരവ് ലുത്രയെയും സൗരഭ് ലുത്രയെയും തായ്‌ലൻഡ് അധികൃതർ ഇന്ത്യയിലേക്ക് നാടുകടത്തി.


തായ്ൻഡിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറ്റി. ഇവരെ അന്വേഷക സംഘം കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കും.


തീപിടുത്തവുമായി ബന്ധപ്പെട്ട് കുറ്റകരമായ നരഹത്യയ്ക്കും അശ്രദ്ധയ്ക്കും ഇവർ ഉൾപ്പെടെ അഞ്ച് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ദുരന്തത്തിന് തൊട്ട് പിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു.


Related News

44 കാരനായ ഗൗരവിനെയും 40 കാരനായ സൗരവിനെയും തായ് പോലീസ് പിടികൂടി ബാങ്കോക്ക് വിമാനത്താവളം വഴിയാണ് തിരിച്ചയച്ചത്.  കേസിൽ തായ് സർക്കാരുമായി ബന്ധപ്പെട്ടാണ് പ്രതികളെ കണ്ടെത്തിയത്. ഇരുവർക്കും എതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കയും ചെയ്തിരുന്നു. ഡിസംബർ 11 ന് ഫുക്കറ്റിൽ വെച്ച് ഇരുവരും തായ് പൊലീസ് കസ്റ്റഡിയിലായി.


g


വടക്കൻ ഗോവയിലെ അർപോറയിലുള്ള 'ബിർച്ച് ബൈ റോമിയോ ലെയ്‌ൻ' നിശാക്ലബിന്റെ സഹ ഉടമകളാണ് ഇരുവരും. ദുരന്തം സംഭവിക്കുമ്പോൾ ഇരുവരും ഡൽഹിയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


കേസുമായി ബന്ധപ്പെട്ട് ഗോവ പോലീസ് ഇതുവരെ അഞ്ച് മാനേജർമാരെയും നൈറ്റ്ക്ലബിന്റെ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home