print edition വംശഹത്യ തുടർന്ന് ഇസ്രയേൽ

ഗാസ സിറ്റി : അമേരിക്ക സമാധാന ചർച്ച പ്രഖ്യാപിച്ചിട്ടും ഗാസയിലും ലെബനനിലും കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ. ലെബനനിലെ ബിന്ത്‌സ് ബെയി ജില്ലയിലെ കുനിനിൽ വ്യോമാക്രമണത്തിന് പുറമേ, പീരങ്കി ആക്രമണവും, സ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. അലി അൽ തഹറിലും ആക്രമണമുണ്ടായി.
ട്രംപിന്റെ ‘സമാധാനസമിതി’ തയ്യാറാക്കിയ 15 ഇന കരാർ പുറത്തിറക്കിയതിനു ശേഷവും ഗാസയിലേക്ക് ഇസ്രയേൽ സൈന്യം ആക്രമണം തുടരുന്നു. ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഒരു സ്‌ത്രീയും കുഞ്ഞുമടക്കം 14 പേർ കൊല്ലപ്പെട്ടു. മൂന്നു ദിവസത്തിനിടെ 21 പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് ആയുധം വച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. ഇസ്രയേൽ സൈനിക ആക്രമണം നിർത്തിയാൽ പിന്മാറുമെന്നാണ് ഹമാസിന്റെ പ്രതികരണം. നിലവിൽ ഇസ്രയേൽ ഗാസയുടെ 70ശതമാനമാണ് കൈവശം വച്ചിരിക്കുന്നതെന്നും 100ശതമാനവും പിടിച്ചടക്കണമെന്നുമുള്ള പ്രകോപനപരമായ പ്രസ്‌താവനയുമായി ഇസ്രയേൽ ഉൗർജമന്ത്രി ഏലി കോഹനും രംഗത്തെത്തി.










0 comments