ad
Deshabhimani

ഗാസയിൽ പോലീസ് സ്റ്റേഷന് നേരെ ഇസ്രയേൽ വ്യോമാക്രമണം: 9 പേർ കൊല്ലപ്പെട്ടു

Gaza

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം| Photo: AP

വെബ് ഡെസ്ക്

Published on Aug 20, 2026, 08:32 AM | 1 min read

കെയ്‌റോ : ഗാസയിലെ പോലീസ് സ്റ്റേഷന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ ഒൻപത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് നയിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മുനിസിപ്പൽ പോലീസ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ എട്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും 13 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. ആക്രമണത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു.


ഇസ്രയേൽ സേനയ്‌ക്കെതിരെ ആക്രമണം നടത്താൻ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഹമാസ് പ്രവർത്തകരെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ മിലിട്ടറിയുടെ വിശദീകരണം. മധ്യ ഗാസയിലെ നുസെറാത്ത് അഭയാർഥി ക്യാമ്പിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.


യുഎസ് പ്രതിനിധി ജാറെഡ് കുഷ്‌നറുടെ മധ്യപൂർവേഷ്യൻ സന്ദർശനം പൂർത്തിയായി രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ് മുന്നോട്ടുവെച്ച പദ്ധതി നടപ്പിലാക്കുന്നതിലെ അനിശ്ചിതത്വം ഇതോടെ കൂടുതൽ രൂക്ഷമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home