ad
Deshabhimani

ഗാസ വംശഹത്യ: ഇസ്രയേൽ കൊന്നൊടുക്കിയത്‌ 73,456 പേരെ

gaza funeral
വെബ് ഡെസ്ക്

Published on Sep 01, 2026, 07:53 AM | 1 min read

ഗാസാ സിറ്റി: ലോക മനസ്സാക്ഷിയെ വെല്ലുവിളിച്ച്‌ ഗാസയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് മൂന്ന് വർഷത്തോട് അടുക്കുമ്പോൾ ഇതുവരെ കൊല്ലപ്പെട്ടത് 73,456 പേർ. 2025 ഒക്ടോബർ പത്തിന്‌ പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷവും ഗാസയിൽ 1320 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,74,496 പേർക്കാണ് പരിക്കേറ്റത്. വെടിനിർത്തലിന് ശേഷവും 4385 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്.


ആ​ഗസ്ത് ആദ്യവാരം ഗാസയിലേക്ക്‌ ഇസ്രയേൽ നടത്തിയ ആ​ക്രമണത്തിൽ സ്‌ത്രീയും കുഞ്ഞുമടക്കം 14 പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസ്‌ ആയുധം വച്ച്‌ കീഴടങ്ങണമെന്നാണ്‌ ഇസ്രയേൽ ആവശ്യപ്പെടുന്നത്‌. ഇസ്രയേൽ സൈനിക ആക്രമണം നിർത്തിയാൽ പിന്മാറുമെന്നാണ്‌ ഹമാസിന്റെ പ്രതികരണം. നിലവിൽ ഇസ്രയേൽ ഗാസയുടെ 70ശതമാനമാണ്‌ കൈവശം വച്ചിരിക്കുന്നത്.


2023 ഒക്‌ടോബർ ഏഴിനാണ് ഗാസയിൽ സയണിസ്റ്റ്‌ അധിനിവേശത്തിന്റെ പുതിയ പതിപ്പിന്‌ തുടക്കമിട്ടത്‌. രണ്ടാണ്ടുകളായി തുടർന്ന കൂട്ടക്കൊലയിൽ ഇരുപതിനായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായാണ്‌ യുഎൻ ഏജൻസികളുടെ കണക്ക്‌. വിദേശികളടക്കം മുന്നൂറോളം മാധ്യമപ്രവർത്തകരും ആയിരത്തിലേറെ ആരോഗ്യപ്രവർത്തകരും ഇസ്രയേലിന്റെ കടന്നാക്രമണത്തിന്‌ ഇരകളായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home