ad
Deshabhimani

മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

Kozhikode Aboobacker.jpg
വെബ് ഡെസ്ക്

Published on Sep 01, 2026, 08:19 AM | 1 min read

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുണ്ട്


ഭാര്യ: കെ വി സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ശേഷം മാന്തോട്ടം കബർസ്ഥാനിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home