കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ഫൈബറിലെ മത്സ്യത്തൊഴിലാളികളാണ് രാവിലെ 6.15 ഓടെ മൃതദേഹം കണ്ടെത്തിയത്. തുടന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെ മൃതദഹേം കരക്കെത്തിക്കുകയായിരുന്നു.
തൈക്കടപ്പുറം സ്റ്റോർ കവല എ വി ഹൗസിലെ എ വി അജ്മലാണ് (21) ശനി വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപെട്ടത്. തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് താമസിക്കുന്ന കാലിച്ചാനടുക്കം ഹനീഫയുടെയും റഹ്മത്തിൻ്റെയും മകനാണ്. ഫിഷറീസിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകൾ ഉടൻ തിരച്ചിലിനിറങ്ങിയിരുന്നു. മൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹം ആംബുലൻസിനെ കാത്ത് ഒരു മണിക്കൂറിലധികം കാത്ത് നിൽക്കേണ്ടി വന്നതായി മസ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളിയൂണിയൻ സിഐടിയു ജില്ല ജോ. സെക്രട്ടറി സ്വാമിക്കുട്ടി, വിജേഷ്, സനേഷ്, സിദ്ദിഖ്, ഉത്തമൻ ,ഫാറൂഖ്, ബാലകൃഷ്ണൻ, സതീശൻ തുടങ്ങി ഏട്ട് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.










0 comments