രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ പിടികൂടി; പരിശോധന ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 7 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തെങ്കാശി സ്വദേശികളായ നാരായണൻ, അരുൺ എന്നിവരെ കസ്റ്റഡിയിലെടുത്തു. രേഖകളില്ലാത്ത 7 ലക്ഷം രൂപയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. സ്വർണം വാങ്ങുന്നതിനായി കഴുതുരുട്ടി സ്വദേശിക്ക് പണം കൈമാറാൻ കൊണ്ടുവന്നതാണെന്നാണ് പ്രതികളുടെ മൊഴി. കസ്റ്റഡിയിലെടുത്ത പ്രതികളെയും പണത്തെയും തുടർനടപടികൾക്കായി തെന്മല പൊലീസിന് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ വൈശാഖ വി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്വർണം വാങ്ങാൻ കഴുതുരുട്ടി സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ, ഈ വ്യക്തി ആരാണെന്നുള്ള അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.









0 comments