''ഇമ്രാൻ ഖാനെ ജയിലിനകത്ത് ഇല്ലായ്മ ചെയ്യാൻ ശ്രമം’’,സുരക്ഷയാവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്ത്

ഇസ്‍ലാമാബാദ്: പാകിസ്ഥാൻ ജയിലിലടച്ച മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും രാജ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന ആശങ്ക വര്‍ധിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രക്ഷയാവശ്യപ്പെട്ട് മുൻ താരങ്ങൾരംഗത്ത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്രകടിപ്പിച്ച് സുനിൽ ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള മുൻ ലോക ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തി. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന് കത്തയച്ചു.
ഇമ്രാൻഖാന്റെ കാലത്ത് കളിച്ചിരുന്നതും ലോക ക്രിക്കറ്റിലെ മുൻ ക്യാപ്റ്റൻമാരുമായ 14പേർ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചു. ഇതോടെ ഇമ്രാൻ ഖാനെതിരായ പാക് സര്‍ക്കാരിന്റെ പ്രതികാര നടപടികൾ വീണ്ടും ലോകത്തിന് മുന്നിൽ എത്തുകയാണ്.
ഇമ്രാൻ ഖാനെജയിലിനകത്ത് കൊലപ്പെടുത്താൻഗൂഢാലോചന നടത്തുകയാണെന്നടക്കം ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ഇമ്രാന്റെ സഹോദരിമാരായ ഡോഉസ്മ ഖാനും അലീമ ഖാനുംകഴിഞ്ഞവര്‍ഷം ആശങ്ക പരസ്യമാക്കി ശക്തമായ സമരപരിപാടികൾ ആരംഭിച്ചിരുന്നു. പാകിസ്ഥാൻസൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാനായ മൊഹ്സിൻ നഖ്‌വിയും ചേർന്നാണ് ഇമ്രാൻ ഖാനെതിരെ ഗൂഢാലോചന നടത്തുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Related News
പ്രതിഷേധം ശക്തമായതോടെഅടുത്തിടെ പാക് ഭരണകൂടം ഇമ്രാനുമായി ജയിലിൽകൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി. ഈ അവസരത്തിൽ തനിക്കെതിരെ വധശ്രമമുണ്ടെന്ന കാര്യം ഇമ്രാൻ ഖാൻ തന്നെ തങ്ങളെ അറിയിച്ചതായി സഹോദരിമാർ പിന്നീട് പറഞ്ഞു. ഇമ്രാൻ ഖാൻ ജയിലിൽ വധിക്കപ്പെട്ടതായി ഒരു സോഷ്യൽ മീഡിയ ഹാൻഡിലിൽ വാര്‍ത്ത വന്നതും ഇതിനിടെ വലിയ സംഘര്‍ഷങ്ങൾക്ക് വഴിവെച്ചു.
ഇപ്പോൾ ഇമ്രാൻ ഖാന്റെ കാഴ്ച ശക്തി85ശതമാനം നഷ്ടമായതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരിക്കയാണ്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിയോഗിക്കപ്പെട്ട സമിതിയാണ് ആരോഗ്യ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഇതോടെയാണ് ലോകത്ത് വീണ്ടും താരത്തിന്റെ ജീവനും സുരക്ഷയ്ക്കും വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.
Related News
2023-ൽ ഇമ്രാനെ അഴിമതിക്കേസിൽ14വർഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ വര്‍ഷം മറ്റ് ഒരു കേസിൽ കൂടി പാക് കോടതി10വര്‍ഷം ശിക്ഷ വിധിച്ചു.
ഈ ആളുകൾ തന്നെ കൊല്ലുമെന്നും അതിനായി അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞതായി ഉസ്മകഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൊഹ്സിൻ നഖ്‌വി ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർ രക്തം രുചിച്ചിരിക്കുന്നു. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ,എന്റെ വാക്കുകൾ ഓർക്കുക, കൊലയാളികളുടെ തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല എന്നാണ് സഹോദരി അലീമ പ്രതികരിച്ചത്.










0 comments