ad
Deshabhimani

ആളിക്കത്തി ജനരോഷം ; പണിമുടക്കി ഫ്രാന്‍സ്

france strike
വെബ് ഡെസ്ക്

Published on Sep 19, 2025, 03:34 AM | 1 min read


പാരിസ്‌

രാജ്യത്തെ പൊതുചെലവുകള്‍ വെട്ടിക്കുറയ്‌ക്കാനുള്ള പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ നിർദേശങ്ങളിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ പണിമുടക്ക്‌. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ഗതാഗത ജീവനക്കാർ തുടങ്ങിയ സമസ്‌ത മേഖലയിലുള്ളവരും അണിചേര്‍ന്നു. രാജ്യവ്യാപകമായി 9,00,000 വരെ പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. പാരീസ് മെട്രോ പൂർണമായും സ്‌തംഭിച്ചു. സമരത്തിന്റെ ഭാഗമായി തൊഴിലാളികൾ ഉൽപ്പാദനം കുറച്ചതിനാൽ രാജ്യത്തെ ആണവോർജ ഉൽപ്പാദനത്തില്‍ 1.1 ജിഗാവാട്ട് കുറഞ്ഞതായി അധികൃതർ അറിയിച്ചു. പത്തിലൊന്ന് മരുന്നു വിതരണ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. അധ്യാപകര്‍ കൂട്ടത്തോടെ പണിമുടക്കി. പെൻഷൻ പരിഷ്‌കരണത്തിനെതിരെ കഴിഞ്ഞ വർഷം നടന്ന പ്രക്ഷോഭത്തെക്കാൾ വലിയ പ്രതിഷേധത്തിനാണ് ഫ്രഞ്ച്‌ നഗരങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്‌.


പൊതുചെലവില്‍ 44 ബില്യൺ യൂറോയുടെ (52 ബില്യൺ ഡോളർ) കുറവ് വരുത്താനുള്ള കോര്‍പ്പറേറ്റ് പക്ഷപാതിയുമായ മാക്രോണിന്റെ നീക്കമാണ് വന്‍ ജനരോഷത്തിന് ഇടയാക്കിയത്. വിലവര്‍ധനവ്, തൊഴിലില്ലായ്‌മ തുടങ്ങിയ ജനകീയ പ്രശ്നങ്ങളുയര്‍ത്തി 14 ആഴ്‌ചയായി മാക്രോണ്‍ സര്‍ക്കാരിനെതിരെ തുടരുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ രാജ്യം സ്‌തംഭിക്കുന്ന നിലയിൽ എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home