Deshabhimani

പാരിസിൽ സുരക്ഷ ശക്തമാക്കി; പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി ഫ്രഞ്ച് പൊലീസ്

France

Image Credit : NBC News

വെബ് ഡെസ്ക്

Published on Oct 22, 2026, 07:49 PM | 1 min read

പാരിസ് : ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭകര്‍ വൻ റാലി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫ്രഞ്ച് പൊലീസ്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള മേഖലയിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപവും മറ്റും പ്രകടനങ്ങള്‍ നിരോധിച്ചതായി പാരീസ് പൊലീസ് അറിയിച്ചു. സമാനമായി ഫ്രാൻസിലെ മറ്റ് പല നഗരങ്ങളിലും പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.


എന്നാല്‍, പൊലീസ് വിലക്ക് മറികടന്ന് വിദ്യാര്‍ഥി കൂട്ടായ്മകള്‍ പാരിസില്‍ അടക്കം പലഭാഗത്തും വാഴാഴ്ച പ്രകടനം നടത്തി. ശനിയാഴ്ച പാരിസില്‍മാത്രം അരലക്ഷത്തിലധികം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. വരുന്ന ശനി, ഞായർ ദിവസങ്ങളിലെ പ്രതിഷേധങ്ങളെ ചെറുക്കുന്നതിന് വൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പറഞ്ഞു.


അതേസമയം ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാർക്കായി എംബസി ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇറ്റലിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർക്കായി ഇറ്റലിയിലെ ഇന്ത്യൻ എംബസി ഈ ആഴ്ച ആദ്യം സുരക്ഷാ നിർദേശം പുറപ്പെടുവിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home