മഴകനക്കും; 9 ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്‌ച മുതൽ അതിശക്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ) മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു.
ശനി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ തിങ്കളാഴ്‌ചവരെ മീൻപിടിക്കാൻ പോകരുത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.








0 comments