Deshabhimani

ട്രംപിന്റെ വംശീയ അധിക്ഷേപത്തിനെതിരെ ഫ്രാൻസ്‌

Donald Trump
വെബ് ഡെസ്ക്

Published on Oct 22, 2026, 07:59 PM | 1 min read

പാരിസ്: ഫ്രാൻസിലെ ജനകീയ പ്രക്ഷോഭത്തെ വംശീയമായി അധിക്ഷേപിച്ച യുഎസ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും വിദ്യാർത്ഥി സമൂഹത്തിന്റെയും ശക്തമായ മറുപടി. ഫ്രാൻസിലെ പ്രക്ഷോഭങ്ങൾക്ക്‌ കാരണം ഉദാരമായ അതിർത്തി നയമാണെന്ന ട്രംപിന്റെ പ്രസ്താവന വിഡ്ഢിത്തമാണെന്ന് മാക്രോൺ തുറന്നടിച്ചു.


ഫ്രാൻസിൽ വിദേശ ശക്തികളുടെ ഇടപെടലില്ലെന്നും സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചില നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾ തള്ളിക്കളയുന്നുവെന്നും ഖത്തർ സന്ദർശനവേളയിൽ മാക്രോൺ പ്രതികരിച്ചു.


ഫ്രാൻസിലെ ഹൈസ്കൂൾ വിദ്യാർഥികൾ ആരംഭിച്ച സമാധാനപരമായ സമരമാണ്‌ ബഹുജനപ്രക്ഷോഭമായി വളരുകയും ചിലയിടങ്ങളിൽ കലാപമായി മാറുകയും ചെയ്തത്. ഇതിനെ കുടിയേറ്റക്കാർക്കെതിരായ വംശീയ ആയുധമാക്കാനാണ്‌ ട്രംപ് ശ്രമിച്ചത്.


ഇത് ഭീതി പരത്തി വോട്ട് നേടാനുള്ള തീവ്രവലതുപക്ഷ തന്ത്രമാണിതെന്ന് ഫ്രഞ്ച് വിദ്യാർഥി സംഘടനാപ്രതിനിധികൾ പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണ് ട്രംപ് നടത്തുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂറോപ്യൻ പെഴ്സ്പെക്റ്റീവ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് പ്രസിഡന്റ് ഇമ്മാനുവൽ ഡ്യുപുയി നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home