Deshabhimani

സത്യജിത്‌ റേ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിപ്രതിഷേധം; ശൗചാലയം പൂട്ടി പ്രതികാരം

Satyajith.jpg
വെബ് ഡെസ്ക്

Published on Oct 22, 2026, 07:54 PM | 1 min read

കൊൽക്കത്ത: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ നിഷേധിച്ച്‌ അധികൃതർ. ക്യാമ്പസിലെ ജിം, മെസ്‌, മ്യൂസിക്‌ റൂം തുടങ്ങിയവ പൂട്ടിയാണ്‌ പ്രതികാരനടപടി.


സമരപ്പന്തലിനടുത്തുള്ള അഡ്‌മിനിസ്ട്രേറ്റീവ്‌ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിക്കുന്നതും വിലക്കി. എഡിറ്റിങ്‌ റൂം ഏതുനിമിഷവും അടക്കുമെന്ന നിലയിലാണ്‌. ബോയ്‌സ്‌ ഹോസ്റ്റലിൽ വെള്ളം നിലച്ചിട്ട്‌ ലഭ്യമാക്കാനുള്ള നടപടിയുണ്ടായില്ല.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന്‌ വിദ്യാർഥികൾ ക്യാമ്പസിലും പരിസരങ്ങളിലുമായി കഴിയുന്നുണ്ട്. അടിസ്ഥാന സ‍ൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വിദ്യാർഥികൾ പറഞ്ഞു.


സംഘപരിവാർ സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സെപ്തംബർ 27-നുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.


തുടർന്ന് ഒക്‌ടോബർ നാലിന് പുറത്തുനിന്ന് കല്ലും കുപ്പികളും എറിഞ്ഞ് കൂടുതൽ അക്രമങ്ങൾ അരങ്ങേറി. സുരക്ഷ ഉറപ്പാക്കുക, അക്രമികൾക്കെതിരെ നടപടിയെടുക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനശ്ചിതകാല സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home