ഈസ്റ്റർ സ്ഫോടനം: ശ്രീലങ്കൻ മുൻ ഇന്റലിജൻസ് മേധാവിയെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

കൊളംബോ: 2019-ലെ ഈസ്റ്റർ ഞായറാഴ്ച നടന്ന ഭീകരാക്രമണക്കേസിൽ മൂന്നാം പ്രതിയായി ചേർക്കപ്പെട്ട മുൻ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ്മേധാവി സുരേഷ് സല്ലെയെ കോടതിയിൽ ഹാജരാക്കാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു. നിലവിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെകസ്റ്റഡിയിലുള്ള സല്ലെയെ ഏപ്രിൽ22-ന് ഹാജരാക്കാനാണ് കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചത്.
ഫെബ്രുവരി 25-നാണ് സല്ലെയെ ഭീകരവാദ വിരുദ്ധ നിയമപ്രകാരംഅറസ്റ്റ് ചെയ്തത്.ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന്90ദിവസത്തെ തടങ്കലിലാണ്. രാജ്യത്തെ നടപടി ക്രമങ്ങൾ പ്രകാരം കോടതിയിൽ ഹാജരാക്കിയ ശേഷമാവും അടുത്ത ഘട്ടം ഔദ്യോഗിക നടപടികൾ.
2019ഏപ്രിൽ 21-ന് പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിൽ 11ഇന്ത്യക്കാരടക്കം 270-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ നാഷണൽ തൗഹീദ് ജമാഅത്ത്ആണ് ആക്രമണം നടത്തിയത്എന്ന് കണ്ടെത്തി. എന്നാൽ,ഈ ആക്രമണത്തെക്കുറിച്ച് പ്രതിരോധ വിഭാഗത്തിന് മുൻകൂട്ടി അറിയാമായിരുന്നു. എന്നിട്ടുംവീഴ്ച വരുത്തിയെന്നും രാഷ്ട്രീയ നേട്ടത്തിനായി ഇത് ഉപയോഗിച്ചുവെന്നുംകേസിൽ ആരോപിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന്സെല്ലയെദേശീയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയ്ക്ക് ശേഷം വീണ്ടും സിഐഡി കസ്റ്റഡിയിലേക്ക് മാറ്റി. അന്വേഷണത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കാനും, തടങ്കൽ കാലാവധി നീട്ടുന്നതിനോ അല്ലെങ്കിൽ മറ്റ് നിയമനടപടികൾക്കോ വേണ്ടിയാണ് ഇദ്ദേഹത്തെ അടുത്ത മാസം കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ഭീകരവാദികൾ മാത്രമല്ല ഭരണകൂടത്തിനുള്ളിലെ ഉന്നതർക്കും ഈ സ്ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള പ്രധാന കണ്ണിയാണ് സല്ലെ. ബ്രിട്ടീഷ് ചാനലായ ചാനൽ 4 പുറത്തുവിട്ട വെളിപ്പെടുത്തലുകളാണ് കേസിന് ആധാരമായത്. സ്ഫോടനത്തിന് മുൻപ് ഇന്ത്യ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതും ചര്‍ച്ചയായിരുന്നു.
രാജപക്സെ സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് വിഭാഗം തലവനായിരുന്നുമേജർ ജനറൽ സുരേഷ് സല്ലെ.അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള'നാഷണൽ പീപ്പിൾസ് പവർസർക്കാർ2024ൽ അധികാരത്തിൽ എത്തി.ഇതോടെകേസിൽ രാഷ്ട്രീയ സ്വാധീനം മൂലം ഒളിച്ചുവെക്കപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം പുനരാരംഭിച്ചു.










0 comments