ജയിലിനകത്ത് ഇമ്രാൻ ഖാനെ കാണാൻ സഹോദരിക്ക് അനുമതി

കറാച്ചി: ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജയിലിലെ പീഢനങ്ങളെ കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാൻ സഹോദരിക്ക് അനുമതി നൽകി പാകിസ്ഥാൻ സർക്കാർ.
റാവൽപിണ്ടിയിലെ അഡിയാല ജയിലിനു പുറത്ത് പാർട്ടി അനുയായികൾ തടിച്ചുകൂടിയതിനെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കയാണ്. ഇതിനിടെയാണ് ഖാന്റെ സഹോദരിമാരിൽ ഒരാളായ ഡോ ഉസ്മ ഖാന് അദ്ദേഹത്തെ കാണാൻ അനുമതി നൽകിയതായി പാക് സർക്കാർ വിവരം പുറത്തു വിട്ടത്.
രാജ്യത്തെ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർടി സ്ഥാപകനും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാൻ ഒന്നിലധികം കേസുകളിലായി 2023 ഓഗസ്റ്റ് മുതൽ നടപടി നേരിടുന്നു. 73 കാരനായ അദ്ദേഹം ജയിലിൽ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹം വലിയ പ്രതിഷേധവും പ്രതിന്ധിയും സൃഷ്ടിച്ചു.
Related News
അദ്ദേഹം "നല്ല ആരോഗ്യവാനാണെന്ന്" അഡിയാല ജയിൽ അധികൃതർ അവകാശപ്പെടുന്നു.
ഡോ ഉസ്മയെ ജയിലിൽ കാണാൻ അനുവദിച്ചെങ്കിലും സർക്കാർ ഇക്കാര്യത്തിൽ പ്രതിബദ്ധത പാലിക്കുമോ എന്ന ആശങ്ക കുടുംബാംഗങ്ങളും പാർടി പ്രവർത്തകരും പങ്കുവെച്ചു. പ്രതിഷേധം തടയാൻ പഞ്ചാബ് സർക്കാർ റാവൽപിണ്ടി പോലീസ് സേനയെ മുഴുവൻ അഡിയാല റോഡിൽ വിന്യസിച്ചിരിക്കയാണ്.
റാവൽപിണ്ടിയിലും ഇസ്ലാമാബാദിലും ഇതിനകം സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് കിലോമീറ്റർ ദൂരം പൂർണ്ണമായും സീൽ ചെയ്തിട്ടുണ്ട്. സ്കൂളുകളും കോളേജുകളും അടച്ചിരിക്കുന്നു. പ്രദേശത്തുകൂടി കടന്നുപോകാൻ താമസക്കാർ അവരുടെ ഐഡി കാർഡ് കാണിക്കേണ്ടതുണ്ട്," പഞ്ചാബ് സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
നേരത്തെ, ഇമ്രാൻ ഖാന്റെ മകൻ കാസിം ഖാൻ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.








0 comments