print edition പ്രളയ മുന്നറിയിപ്പ്: ഇന്ത്യ–നേപ്പാൾ ചർച്ച

കാഠ്മണ്ഡു : മൺസൂണിന് മുന്നോടിയായി പ്രളയ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താൻ ഇന്ത്യയും നേപ്പാളും തമ്മിലുള്ള സുപ്രധാന ചർച്ച കാഠ്മണ്ഡുവിൽ നടന്നു. നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളിലെ പ്രളയസാധ്യത മുൻകൂട്ടി അറിയിക്കുന്നതിനുള്ള അത്യാധുനിക പ്രവചന സംവിധാനം സജ്ജമാക്കാൻ തീരുമാനമായി. ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കണമെന്ന നേപ്പാളിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചു.










0 comments