ad
Deshabhimani

print edition അഫ്‌ഗാനില്‍ താലിബാൻ ഭരണത്തിന്റെ അഞ്ചാം വാർഷികം

image courtesy  © Siddiqullah Alizai, AP

image courtesy © Siddiqullah Alizai, AP

വെബ് ഡെസ്ക്

Published on Aug 16, 2026, 01:30 AM | 1 min read

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. സാമ്രാജ്യത്വ അധിനിവേശത്തിനും ആഭ്യന്തരയുദ്ധങ്ങൾക്കും ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരതയും സമാധാനവും കൊണ്ടുവരാൻ കഴിഞ്ഞതായി താലിബാൻ സർക്കാർ അവകാശപ്പെട്ടു.


അതേസമയം, ചടങ്ങിൽ സ്ത്രീ സാന്നിധ്യം ഇല്ലാതിരുന്നത് കടുത്ത വിവേചനത്തിന്റെ തെളിവായി യുഎൻ മനുഷ്യാവകാശ പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് ചൂണ്ടിക്കാട്ടി. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചതും സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ വിലക്കേർപ്പെടുത്തിയതും വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home