ad
Deshabhimani

print edition ഭാവി സോഷ്യലിസത്തിന്, ക്യൂബ പ്രതിരോധം തുടരും; ഫിദലിന്‌ ലോകത്തിന്റെ ആദരം

Fidel.jpg

മോസ്-കോയിൽ ഫിദൽ കാസ്ട്രോയുടെ സ്-മാരകത്തിൽ ആദരവർപ്പിക്കുന്ന 
റഷ്യൻ നേതാക്കൾ

വെബ് ഡെസ്ക്

Published on Aug 14, 2026, 12:55 AM | 2 min read

ഹവാന/മോസ്‌കോ/ബീജിങ്: ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയുടെ പോരട്ടസ്‌മരണകൾക്ക്‌ നൂറാം ജന്മവാർഷികദിനത്തിൽ ലോകത്തിന്റെ ആദരം. റഷ്യയിലും ചൈനയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു.


മോസ്‌കോയിൽ ഫിദൽ കാസ്‌ട്രോയുടെ സ്മാരകത്തിൽ ക്യൂബൻ പതാകകളും ചുവന്നപൂക്കളുമായി നൂറുകണക്കിപേർ ആദരമർപ്പിക്കാൻ എത്തി. റഷ്യൻ കമ്യൂണിസ്റ്റ് പാർടി നേതാവ് യെവ്ഗനി സ്യൂഗാനോവ്, വിദേശ സഹമന്ത്രി സെർജി റിയാബ്‌കോവ് എന്നിവർ പങ്കെടുത്തു. റഷ്യൻ സർക്കാർ ക്യൂബയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.


ചൈനയിൽ ബീജിങ്ങിലെ ജിന്റായ് ആർട്ട് മ്യൂസിയത്തിൽ പ്രൗഢഗംഭീര ചടങ്ങ്‌ നടന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും സർക്കാർ പ്രതിനിധികളും ഇടതുപക്ഷ സാമൂഹിക പ്രസ്ഥാനങ്ങളും പങ്കെടുത്തു. അതിർത്തികളും സമയവും തലമുറകളും പ്രത്യയശാസ്ത്രങ്ങളും ഭേദിച്ച് വളർന്ന വിപ്ലവസൂര്യനാണ് കാസ്‌ട്രോയെന്ന് ക്യൂബൻ സ്ഥാനപതി പറഞ്ഞു.


അമേരിക്കയുടെ ക്രൂരമായ ഊർജ–-സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും വിപ്ലവസൂര്യന്റെ ജന്മദിനത്തിൽ ക്യൂബയിലെങ്ങും ഫിദലിന്റെ ചിത്രങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. ഹവാനയിൽ അന്താരാഷ്ട്ര കൊളോക്യത്തിൽ 63 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം പ്രതിനികൾ പങ്കെടുക്കുന്നു.


പുസ്തകമേള, കലാപ്രദർശനങ്ങൾ, സംഗീത കച്ചേരികൾ, ലാറ്റിനമേരിക്കൻ ഇടതുപക്ഷ സംഘടനകളുടെ സമ്മേളനങ്ങൾ എന്നിവയും ഇതിനൊപ്പമുണ്ട്‌. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച്‌ ഏഴംഗ സംഘം ഹവാനയിലെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. ട്രംപ് ഏർപ്പെടുത്തിയ ഇന്ധന ഉപരോധവും തുടർന്നുണ്ടായ കടുത്ത പ്രതിസന്ധി നേരിടുന്പോഴും കാസ്‌ട്രോയുടെ ജന്മശതാബ്ദി ലോകരാജ്യങ്ങളുടെ പ്രതിനിധികളെ സാക്ഷിയാക്കി ഉജ്വലസമരമാക്കുകയാണ്‌ ക്യൂബ. ക്യൂബൻ കമ്യൂണിസ്റ്റ്‌ പാർടി തുടക്കമിട്ട ശതാബ്ദി പരിപാടികൾ ഡിസംബർവരെ നീളും.


കടുത്ത സാമ്രാജ്യത്വ ഉപരോധങ്ങളെ അതിജീവിച്ച് ക്യൂബ സോഷ്യലിസ്റ്റ് പാതയിൽ മുന്നോട്ടുപോകുമെന്ന് ഹവാനയിൽ നടന്ന ക്യൂബൻ വർക്കേഴ്സ് ഫെഡറേഷന്റെ 22-ാമത് കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ പ്രസിഡന്റ്‌ മിഗ്വേൽ ദിയാസ് കാനൽ പ്രഖ്യാപിച്ചു. ക്യൂബയ്-ക്ക് വേണ്ടിയും സോഷ്യലിസത്തിന്റെ ഭാവിക്കുവേണ്ടിയും തൊഴിലാളിവർഗം പ്രതിരോധവും അധ്വാനവും സർഗാത്മകതയും വിജയക്കുതിപ്പും തുടരും. ഉൽപ്പാദനക്ഷമത വർധിപ്പിച്ചും ആഭ്യന്തരമായി പ്രതിരോധമുയർത്തിയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും ദിയാസ് കാനൽ ആഹ്വാനംചെയ്‌തു.


കരുത്തുപകർന്നത് ഫിദൽ: ലുല


ഫിദൽ കാസ്‌ട്രോയുടെ നൂറാം ജന്മവാർഷികത്തിൽ ക്യൂബൻ ജനതയ്-ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡാ സിൽവ. തന്റെ രാഷ്ട്രീയ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ഫിദൽ നൽകിയ ഉപദേശവും രാഷ്ട്രീയവിജ്ഞാനവും നിർണായകമായിരുന്നുവെന്ന് ലൂല അനുസ്മരിച്ചു. ഹവാനയിൽ "ഫിദൽ: പൈതൃകവും ഭാവിയും" അന്താരാഷ്ട്ര സെമിനാറിൽ പ്രശസ്ത ചിന്തകൻ ഫ്രെയ് ബെറ്റോ ബ്രസീലിയൻ പ്രസിഡന്റിന്റെ സന്ദേശം വായിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home