Deshabhimani

റഷ്യയുടെയും ഉക്രെയ്ന്റെയും മുന്നറിയിപ്പ് ആപ്പുകളിലൂടെ വ്യാജ സന്ദേശം; ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

russia ukraine
വെബ് ഡെസ്ക്

Published on Nov 02, 2026, 11:32 AM | 1 min read

മോസ്കോ : റഷ്യയുടെയും യുക്രെയ്ന്റെയും വ്യോമാക്രമണ മുന്നറിയിപ്പ് ആപ്പുകൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. പിന്നാലെ, ആണവ ഭീഷണിയുണ്ടെന്ന തരത്തിൽ വ്യാജ സന്ദേശങ്ങളാണ് ആപ്പിലൂടെ ലഭിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് മോസ്കോയിലെ എമർജൻസി മന്ത്രാലയം ഹാക്കിങ്ങിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.


ഉക്രെയ്നിലെ വ്യോമാക്രമണ മുന്നറിയിപ്പ് ആപ്പും റഷ്യയിലെ അടിയന്തിര സാഹചര്യ മുന്നറിയിപ്പ് ആപ്പുമാണ് ഹാക്ക് ചെയ്തത്. സൈബർ അറ്റാക്കിന് പിന്നിൽ ആരാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. ഉക്രെയ്നിലാണ് ആദ്യം ഹാക്ക് ചെയ്ത കാര്യം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാവിലെ കീവിലും പരിസരപ്രദേശങ്ങളിലും തെരുവുയുദ്ധത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ വ്യാജ സന്ദേശം ലഭിക്കുകയായിരുന്നു. റഷ്യയുടെ ഹൈപ്പർ സോണിക് മിസൈലായ ഒറെഷ്നിക് ആക്രമണം നടത്തിയെന്നും വ്യാജ സന്ദേശം ലഭിച്ചിരുന്നു.


ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയെക്കുറിച്ച് അടിയന്തിര മുന്നറിയിപ്പ് നൽകുന്ന ആപ്പാണ് റഷ്യയിൽ തകരാറിലായത്. നിരവധി തെറ്റായ വിവരങ്ങാണ് ആപ്പു വഴി ജനങ്ങളിലേക്കെത്തിയത്. ഉടൻ തന്നെ അധികൃതർ ഇടപെടുകയും ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിക്കുകയും ചെയ്തു. ആപ്പിന്റെ പ്രവർത്തനം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home