ക്രിസ്തുവിനെ ചേർത്തുവച്ച അരിവാൾചുറ്റിക ; പാപ്പയ്‌ക്ക് ഇവോയുടെ സമ്മാനം

ലാപാസ് : ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ 2015ൽ സന്ദർശനം നടത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ന് പ്രസിഡന്റായിരുന്ന ഇവോ മൊറാലിസ് ഒരു സമ്മാനം നൽകി. ക്രിസ്‌തുവിന്റെ ക്രൂശിതരൂപം ആലേഖനം ചെയ്ത അരിവാൾചുറ്റികയായിരുന്നു അത്.
1980ൽ ബൊളീവിയൻ അർധസൈനികർ പിടികൂടി കൊലപ്പെടുത്തിയ ജെസ്യൂട്ട് വികാരി ലൂയിസ് എസ്‌പിനൽ രൂപകൽപ്പന ചെയ്‌ത കുരിശിലേറ്റലിന്റെ പകർപ്പ്. ആ സമ്മാനം ഫ്രാൻസിസ് പാപ്പ സ്വീകരിച്ചത് വലിയ ചർച്ചകൾക്കും ഒരു വിഭാഗത്തിന്റെ വിമർശത്തിനും കാരണമായി.
വിമർശങ്ങളെ തള്ളിയ പാപ്പ എസ്‌പിനലിന്റെ മാർക്‌സിസ്റ്റ് ദർശനത്തിലൂന്നിയ കലാരൂപമാണ് സമ്മാനമെന്നും അതൊരു കുറ്റകൃത്യമല്ലെന്നും താൻ സമ്മാനം ഒപ്പം കൊണ്ടുപോകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.









0 comments