നയാര റിഫൈനറിക്ക് ഇയു ഉപരോധം

ബ്രസ്സൽസ്
റഷ്യൻ ഊർജ മേഖലയെ ലക്ഷ്യവെച്ചുള്ള നീക്കത്തിൽ നയാര എനർജി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ റിഫൈനറിക്ക് ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഉപരോധം കടുപ്പിക്കണമെന്ന് അമേരിക്കൻ കോൺഗ്രസിൽ ചർച്ച നടക്കുന്ന ഘട്ടത്തിലാണ് ഇയു നടപടി. റഷ്യൻ കമ്പനി റോസ്‌നെഫ്‌റ്റിന് 49.13 ശതമാനം നിക്ഷേപമുള്ളതിനാലാണ് റിഫൈനറിക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത്.ഇതടക്കം 14 വ്യക്തികളും 41 സ്ഥാപനങ്ങളും ഉപരോധപ്പട്ടികയിലുണ്ടെന്ന് ഇയുവിലെ ഉന്നത നയതന്ത്രജ്ഞൻ കാജ കല്ലാസ് പറഞ്ഞു.
ദിവസം 4,00,000 ബാരൽ പെട്രോൾ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ റിഫൈനറിയാണിത്. നയാരയുടെ 49.13 ശതമാനം ഓഹരി റിലയൻസ് ഇൻഡസ്‌ട്രീസ് ഏറ്റെടുക്കാൻ നീക്കമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.









0 comments