ഈഫൽ ടവറിൽ ഹൈന്ദവ സംഘടനയുടെ സന്ദർശനം: വനിത ജീവനക്കാരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു

പാരിസ്: ഹൈന്ദവ സംഘടനയുടെ സന്ദർശനത്തെ തുടർന്ന് വനിത ജീവനക്കാരെ മാറ്റിനിർത്തിയതിൽ പ്രതിഷധം കടുത്തതോടെ ഈഫൽ ടവർ അടച്ചു. ശനിയാഴ്ചയാണ് ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത (ബിഎപിഎസ്)യിലെ 100 അംഗ സംഘം ടവറിൽ സന്ദർശനത്തിനെത്തിയത്. ഈ സമയം സ്ത്രീകളുമായി സമ്പർക്കം പുലർത്താതിരിക്കാനായി വനിതാ ജീവനക്കാരോട് ജോലി സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീകളെ അപമാനിക്കുകയും ലിംഗ സമത്വത്തിന് എതിരുമായ നടപടിയിൽ വനിത ജീവനക്കാർ പ്രതിഷേധിച്ചു. ഇവർ പണിമുടക്കിയതോടെ തിങ്കളാഴ്ച ടവർ അടച്ചു. മോശം പെരുമാറ്റത്തിന് കമ്പനി മാനേജ്മെന്റ് ജീവനക്കാരോട് മാപ്പ് പറഞ്ഞു. ജീവനക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചതായി മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വവും കടുത്ത അമർഷം രേഖപ്പെടുത്തി. ഫ്രാൻസിലെ ഏതൊരിടത്തും സ്ത്രീകളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്ന് നേതാക്കൾ പ്രതികരിച്ചു.









0 comments