Deshabhimani

പാട്ടിനെയും പേടി: ഇസ്രയേൽ വംശഹത്യയെ അപലപിച്ചു; എഡ് ഷീരന്റെ സംഗീത പരിപാടിക്ക് ഉടക്ക്

ed sheeran
വെബ് ഡെസ്ക്

Published on Sep 16, 2026, 02:25 PM | 2 min read

പലസ്തീനിലും ഗാസയിലുമായി അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ തുടരുന്ന വംശഹത്യയ്ക്ക് എതിരെ ഗായക സംഘത്തിലെ അംഗങ്ങൾ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ എഡ് ഷീരന്റെ സംഗീത പരിപാടിക്ക് ഉടക്ക്. ലോക പ്രശസ്ത ബ്രീട്ടീഷ് ഗായകൻ എഡ് ഷീരന്റെ 'ലൂപ്പ് ടൂർ' ഇതോടെ വലിയ പ്രതിസന്ധിയിലായി.


സെപ്തംബര്‍ നാലിന് ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ സംഗീത പരിപാടിക്കിടെ റാപ്പര്‍ മക്‌ലെമോർ (Macklemore) പലസ്തീൻ ജനതയുടെ ദുരിതങ്ങളിൽ ഒപ്പം ചേരുന്നതായി പ്രഖ്യാപിച്ചു. ബെൻ ഹാഗർട്ടി എന്ന പേരിലും അറിയപ്പെടുന്ന ഗായകൻ എഡ് ഷീരന്റെ ലൂപ്പര്‍ ടൂറിന്റെ ഭാഗമായ റാപ്പറാണ്. പരിപാടിക്കിടെ അദ്ദേഹം "ഫ്രീ ഫലസ്തീൻ" പ്രഖ്യാപിച്ചു. ഇതിന് ശേഷം തന്റെ പ്രശസ്തമായ പ്രക്ഷോഭ ഗാനം 'ഹിൻഡ്സ് ഹാൾ' ആലപിക്കയും ചെയ്തു.


ഇത് ഇസ്രയേൽ ക്രൂരകൃത്യങ്ങളെ അനുകൂലിക്കുന്നവരെ ക്ഷുഭിതരാക്കി. പ്രൊ-ഇസ്രായേൽ സംഘടനകളും ഇസ്രായേലി-അമേരിക്കൻ കൗൺസിലും മക്‌ലെമോറിനെ പര്യടനത്തിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ടൂര്‍ നടത്തേണ്ടിയിരുന്ന ന്യൂ ഇംഗ്ലണ്ട് പേട്രിയറ്റ്സ് ടീമിന്റെയും ഗില്ലറ്റ് സ്റ്റേഡിയത്തിന്റെയും ഉടമ കോടീശ്വരനായ ബിസിനസുകാരൻ റോബർട്ട് ക്രാഫ്റ്റി ഇതിന്റെ പേരിൽ എഡ് ഷീരനെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകൾ പുറത്തു വന്നു. മക്‌ലെമോറിനെ ഒഴിവാക്കിയില്ലെങ്കിൽ ഷോ നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഭീഷണി മുഴക്കിയത് റോബർട്ട് ക്രാഫ്റ്റ് തന്നെ സ്ഥിരീകരിച്ചു.


Why is Ed SheeranEd Sheeran rapper Macklemore


ഇതോടെ പ്രതിഷേധം കനത്തു. മക്‌ലെമോറിന് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ഓപ്പണിങ് ആക്ട് ഗായകരും ടൂറിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചു. ഇസ്രയേൽ വംശഹത്യയ്ക്ക് എതിരെ പ്രതികരിച്ചു. ഭീഷണികളും പ്രതിഷേധവും ആഗോള തലത്തിൽ ചര്‍ച്ചയായി. കലാകാരൻമാര്‍ നിലപാടിൽ ഉറച്ചു നിന്നു. തനിക്കും ഇക്കാര്യത്തിൽ നിലപാടുകളും ആശങ്കയും ഉണ്ടെന്നും എന്നാൽ സംഗീത വേദിയിൽ ഇവ പ്രകടിപ്പിക്കുന്നില്ല എന്നും എഡ് ഷീരൻ പ്രതികരിച്ചു. സ്വന്തം നിലപാടുകൾ തുറന്നു പറയാനുള്ള മക്‌ലെമോറിന്റെ നിശ്ചയദാര്‍ഢ്യത്തെയും ധൈര്യത്തെയും ബഹുമാനിക്കുന്നു എന്ന് വരെ പറഞ്ഞു. പരിപാടി മുടങ്ങുന്നതിന് എതിരെ മധ്യമാര്‍ഗം സ്വീകരിക്കാൻ ശ്രമിച്ചു. എങ്കിലും പ്രതിഷേധകര്‍ ഉറച്ചു നിന്നു.


ആരൺ റോവ്, ബിയോഗ, ലൂക്കാസ് ഗ്രഹാം, ഫിനിയാസ് , എന്നിവരാണ് സമ്മര്‍ദ്ദം വകവെക്കാതെ പരിപാടിയിൽ നിന്ന് പിൻമാറിയത്. എല്ലാ കലാകാരൻമാരും ഒന്നിച്ച് പിൻമാറിയതോടെ ലൂപ്പ് ടൂര്‍ പ്രതിസന്ധിയിൽ തുടരുകയാണ്. കലാകാരൻമാരുടെ അഭിപ്രായ സ്വാതന്ത്ര്യവും കലാ അവതരണങ്ങളുടെ നടത്തിപ്പും ഉടമസ്ഥതയും കയ്യാളുന്നവരുടെ അധികാര ബന്ധങ്ങളും താത്പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇതോടെ വലിയ സംവാദത്തിനും തുടക്കമിട്ടു.


യുദ്ധ കുറ്റവാളികളാവാനില്ല


യുദ്ധ കുറ്റവാളികളാവാനില്ല എന്നാണ് കലാകാരൻമാരും പാട്ടുകാരും ഇതിനെതിരെ പ്രതികരിച്ചത്. പലസ്തീൻ വിഷയത്തിൽ ഇനിയും മിണ്ടാതിരിക്കുന്നവര്‍ യുദ്ധകുറ്റവാളികളാണ് എന്നവര്‍ ചൂണ്ടികാണിക്കുന്നു. കരിയറിലെ നഷ്ടങ്ങളും കോര്‍പ്പറേറ്റ് സമ്മര്‍ദ്ദങ്ങളും അവഗണിച്ചാണ് പ്രതികരണം.


ലോകമെമ്പാടുമുള്ള ആയിരകണക്കിന് പ്രശസ്ത കലാകാരൻമാരും ഗായകരും ഇസ്രയേൽ വംശഹത്യയ്ക്കും അതിന് അമേരിക്ക നൽകുന്ന പിന്തുണയ്ക്കും എതിരെ പ്രതികരിച്ച് രംഗത്തുണ്ട്. ആര്‍ടിസ്റ്റ് ഫോര്‍ സീസ് ഫയര്‍, മ്യൂസിഷൻസ് ഫോര്‍ പലസ്തീൻ തുടങ്ങിയ ഗ്രൂപ്പുകളും സജീവമാണ്. മാർക്ക് റഫലോ (Mark Ruffalo), കേറ്റ് ബ്ലാഞ്ചറ്റ് (Cate Blanchett), ജാക്വിലിൻ അൽവാരെസ്, ബെൻ അഫ്ലെക്, ബ്രാഡ്‌ലി കൂപ്പർ, ഡെൻസൽ വാഷിംഗ്ടൺ തുടങ്ങി ഹോളിവുഡിലെ പ്രശസ്തരും ഇവയുടെ ഭാഗമാണ്. ഓസ്കാർ, ഗ്രാമി, സാഗ് അവാർഡ് വേദികളിലും പ്രതിഷേധം ഉയരുകയുണ്ടായി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home