ജപ്പാനിൽ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
ജപ്പാനിലെ വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സരബെറ്റ്സു എന്ന ചെറുപട്ടണത്തിന് പടിഞ്ഞാറായി 18 കിലോമീറ്റർ മാറി 81 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പത്തിന്റെ ശക്തി 6.1 ആയി കണക്കാക്കി.
ഒരാഴ്ച മുമ്പ്, 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ മെഗാക്വേക്കിന് സാധ്യതയുണ്ടെന്ന് ജപ്പാന് മുന്നറിയിപ്പ് നൽകി.











0 comments