സുഡാനിൽ ഡ്രോൺ ആക്രമണം: 17പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗവും സ്കൂൾ വിദ്യാര്‍ഥിനികൾ

ദോയിം: സുഡാനിൽ അർദ്ധസൈനിക വിഭാഗത്തിന്റെ ഡ്രോൺ ആക്രമണത്തിൽ 17പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ മേഖലയിലെ ഗ്രാമ പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്.
ഒരു സെക്കൻഡറി സ്കൂളിനും ആരോഗ്യ കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണമെന്ന് ആശുപത്രി അധികൃതരും മെഡിക്കൽ സംഘങ്ങളും അറിയിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണം. സുഡാനിലെ അർദ്ധസൈനിക വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ആക്രമണത്തിൽ10പേർക്ക് പരിക്കേറ്റതായും നിരവധി പേർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും ദോയിം ആശുപത്രി ഡയറക്ടർ ഡോ.മൂസ അൽ-മജേരി അറിയിച്ചു.










0 comments