പാരീസ് ഉടമ്പടിയിൽനിന്ന് വീണ്ടും പിന്മാറുകയാണെന്ന് ട്രംപ്

trump
വെബ് ഡെസ്ക്

Published on Jan 21, 2025, 09:34 AM | 1 min read

വാഷിങ്‌ടൺ> ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് അമേരിക്ക വീണ്ടും പിൻമാറുകയാണെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. പ്രസിഡന്റ്‌ പദവിയിൽ അധികാരമേറ്റതിന്‌ പിന്നാലെയാണ്‌ ട്രംപിന്റെ പ്രഖ്യാപനം.


കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ്‌ തീരുമാനം. 2035-ഓടെ യുഎസിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ 60 ശതമാനത്തിലധികം കുറയ്ക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ബൈഡൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽനിന്നാണ്‌ ട്രംപ്‌ പിന്നോട്ട്‌ പോയത്‌.


2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ഭരണകാലത്ത്‌ കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അക്കാലയളവിൽ പാരിസ് ഉടമ്പടിയിൽനിന്ന് യുഎസ്‌ പിന്മാറിയിരുന്നു. ഫോസിൽ ഇന്ധനങ്ങളെയും ധാതുഖനനവും പ്രോത്സാഹിപ്പിക്കുമെന്നും ഇലക്‌ട്രിക്‌ വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ്‌ പിൻവലിക്കുമെന്നും ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home