ഇറാൻ 'കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തണം'; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ഡോണൾഡ് ട്രംപ് Image Courtesy : AFP
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 60 ദിവസത്തെ വെടിനിർത്തൽ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇറാൻ 'കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തണമെന്ന്' യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള തന്റെ ചിന്തയിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഒരു ഘടകമല്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായി സമാധാന ചർച്ചകൾ പൂർത്തിയാക്കാൻ തനിക്ക് പ്രത്യേക സമയപരിധിയില്ലെന്നും തിടുക്കമില്ലെന്നും ട്രംപ് വ്യക്തമാക്കി. "ഇറാന് ഒരു കാരണവശാലും ആണവായുധം നിർമിക്കാൻ സാധിക്കരുത്" എന്നത് മാത്രമാണ് യു എസിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലും കുറിച്ചിരുന്നു.
ഇറാനുമായുള്ള ചർച്ചകളിൽ ഒമാൻ തടസ്സമായി നിന്നാൽ ശക്തമായ സൈനിക നടപടിയും ബോംബാക്രമണവും നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതിനിടെ ട്രംപ്, ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സുമായി ഇടനിലക്കാരില്ലാതെ നേരിട്ട് രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം യുദ്ധം കാരണം യുഎസിന്റെ ആയുധ ശേഖരം കുറയുന്നുവെന്ന വാർത്തകളും റിപ്പോർട്ടുകളും തള്ളിക്കളഞ്ഞ ട്രംപ്, ഇതുവരെ വളരെ കുറഞ്ഞ അളവിലുള്ള ആയുധങ്ങൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആവശ്യത്തിന് സൈനിക ശേഷി കൈവശമുണ്ടെന്നും അവകാശവാദമുന്നയിച്ചു.










0 comments