ad
Deshabhimani

വനിതാ ഡബിൾസിൽ എതിരില്ലാതെ ട്രീസ– ഗായത്രി കൂട്ടുകെട്ട്

TREESA and GAYATRI.jpg
വെബ് ഡെസ്ക്

Published on Aug 17, 2026, 07:30 PM | 1 min read

ന്യൂഡൽഹി: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ്‌ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ്‌ കൂട്ടുകെട്ടിന് ജയം. ആദ്യ റൗണ്ടിൽ സ്പെയിനിന്റെ പൗല ലോപസ്, ലൂസിയ റോഡ്രിഗസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് വീഴ്ത്തിയത്. തുടക്കം മുതല്‍ ആധിപത്യം പുലർത്തിയ ഇന്ത്യൻ ജോടികൾ എതിരാളികൾക്ക് അവസരം നൽകിയില്ല. സ്കോർ: 21-9, 21-13.


കോമൺവെൽത്ത് ഗെയിംസിൽ ഇരട്ടമെഡൽ നേടിയ ട്രീസ ജോളിക്ക്‌ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ എൽഡിഎഫ് സർക്കാർ ജോലി നൽകിയിരുന്നു. ബാഡ്മിന്റൺ വനിതാ ഡബിൾസിൽ വെങ്കലവും മിക്സഡ് ടീം ഇനത്തിൽ വെള്ളിയുമാണ് താരം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരമാണ് ട്രീസ.


ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയായിരിക്കെയാണ് താരം ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. കണ്ണൂരിലെ മലയോരഗ്രാമപ്രദേശമായ ചെറുപുഴ സ്വദേശിയായ ട്രീസ, പിതാവ് ജോളി മാത്യുവിന്റെ കീഴിലാണ് ആദ്യകാല പരിശീലനം നടത്തിയത്. ട്രീസയുടെ മികവ് തിരിച്ചറിഞ്ഞ് കേരള ബാഡ്മിന്റൺ അസോസിയേഷൻ ഒരു മാസത്തെ വിദഗ്ധ പരിശീലനത്തിന് ഇന്തോനേഷ്യയിലേക്ക് അയച്ചിരുന്നു. അണ്ടർ- 15ൽ സബ് ജൂനിയർ ഏഷ്യൻ ഗെയിംസിലും റഷ്യയിൽ നടന്ന ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ബംഗ്ലാദേശിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി. ദുബായിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി.


2021-ൽ ഡെൻമാർക്കിൽ നടന്ന തോമസ് ആൻഡ് ഹ്യൂബർ കപ്പിൽ ഇന്ത്യൻ സീനിയർ ടീമിനെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനലിലെത്തി. പോളണ്ടിലെ ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റിൽ റണ്ണറപ്പായി. ഇന്ത്യയിൽ നടന്ന ഇൻഫോസിസ് ഇന്റർനാഷണൽ ടൂർണമെന്റിൽ ചാമ്പ്യനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home