ad
Deshabhimani

ഫീൽ ​ഗുഡ് മോഡ് ഓൺ? മോഹൻലാൽ - അനൂപ് സത്യൻ ചിത്രം വരുന്നു

anoop sathyan mohanlal
വെബ് ഡെസ്ക്

Published on Aug 17, 2026, 08:02 PM | 1 min read

കൊച്ചി: മോഹൻലാൽ - അനൂപ് സത്യൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നു. ആശിർവാദ് സിനിമാസുമായി സഹകരിച്ച് ബിനു ജോർജ് അലക്സാണ്ടർ ആണ് ചിത്രം നിർമിക്കുന്നത്. ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. നവംബറിൽ ചിതരത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. 'അനൂപ് സത്യനുമായി കൈകോർക്കുന്നുവെന്നും അതിയായ സന്തോഷമെന്നും' കുറിച്ച് നടൻ മോഹൻലാൽ ആണ് വിവരം പുറത്തുവിട്ടത്.


സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോ പോലെ ഫീൽ​ഗുഡ് ചിത്രമാണോ വരാനിരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. 2020ൽ ആണ് അനൂപ് സത്യന്റെ ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് തിയറ്ററുകളിലെത്തിയത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ശോഭന, സുരേഷ് ​ഗോപി, കെപിഎസി ലളിത എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസം ജൂഡ് ആന്തണി ജോസഫുമായി ഒരു ചിത്രം വരുന്നുവെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. ആ സിനിമയുടെ ചിത്രീകരണം അടുത്ത വർഷമാണ് ആരംഭിക്കുക.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home