Deshabhimani

ഏഷ്യൻ ഗെയിംസ്: സെപക് താക്രോ ക്വാഡ്രന്റ് ടീം വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്ര വെങ്കലം

Sepak

സെപക് താക്രോ ടീം| Photo:X

വെബ് ഡെസ്ക്

Published on Oct 02, 2026, 01:42 PM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സെപക് താക്രോയിൽ ചരിത്ര വെങ്കലം. പുരുഷന്മാരുടെ ക്വാഡ്രന്റ് ടീം വിഭാഗത്തിലാണ് ഇന്ത്യ ആദ്യമായി മെഡൽ നേടിയത്. സെമിഫൈനലിൽ ജപ്പാനോട് 0–2ന് തോറ്റതോടെയാണ് വെങ്കല മെഡലിലേക്ക് എത്തിയത്.


ജപ്പാനെതിരായ സെമിഫൈനലിൽ 12–15, 13–15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇരു സെറ്റുകളിലും മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല. ഇതോടെ ഏഷ്യൻ ഗെയിംസ് സെപക് താക്രോയിൽ ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home