അനുവാദമില്ലാതെ ടീം ക്യാമ്പ് വിട്ടു; റൊണാൾഡോയെ കാത്തിരിക്കുന്നത് പിഴയും സസ്പെൻഷനും ?

ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ : ദേശീയ ടീമിന്റെ ക്യാമ്പിൽനിന്ന് മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറ് മാസം വരെ സസ്പെൻഷനും പിഴയും ലഭിച്ചേക്കും. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കച്ചട്ടം പ്രകാരം, വ്യക്തമായ കാരണമില്ലാതെ ദേശീയ ടീമിന്റെ പരിശീലനത്തിൽ നിന്നോ മത്സരങ്ങളിൽ നിന്നോ മറ്റ് ഔദ്യോഗിക പരിപാടികളിൽ നിന്നോ വിട്ടുനിന്നാൽ 6 മാസം വരെ സസ്പെൻഷനും 500 മുതൽ 1,000 യൂറോ (ഏകദേശം 1.08 ലക്ഷം രൂപ) വരെ പിഴയും ചുമത്താം.
പരിശീലകൻ ജോർജെ ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് 41കാരനായ റൊണാൾഡോ ഡെൻമാർക്കിലെ പോർച്ചുഗൽ ക്യാമ്പ് വിട്ടത്. തുടർന്ന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് താരവുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ഡെൻമാർക്കെതിരായ മത്സരത്തിൽ റൊണാൾഡോ കളിക്കില്ല. ക്യാമ്പ് വിട്ടതിന്റെ കാരണം പിന്നീട് വിശദീകരിക്കുമെന്ന് താരം വ്യക്തമാക്കി.








0 comments