മുഖ്യമന്ത്രിയെ വിമർശിച്ചു; അടൂർ പ്രകാശിന് സതീശൻ അനുകൂലികളുടെ തെറി

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെതിരെ സതീശൻ അനുകൂലികളുടെ തെറിവെളി. ഗാന്ധി ജയന്തി ആശംസ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപം.
'അടൂർ മാടൻ, യുഡിഎഫിനെ പറയിപ്പിക്കാൻ ഒരു കൺവീനർ, താൻ പാർട്ടിക്ക് പുറത്ത് പോകുന്നതാ നല്ലത്, വീണ്ടും മന്ത്രി ആവാൻ സാധിക്കാത്ത വിഷമത്തിലാണ് മുഖ്യമന്ത്രിയുടെ മേൽ കുതിരകയറുന്നത്, അവസാനിപ്പിച്ചോ ഇല്ലെങ്കിൽ പ്രവർത്തകർ എടുത്തിട്ടലക്കും പ്രകാശാ, നിന്നൊയൊക്കെ വീട്ടിലിരുത്തേണ്ട സമയം ആയി, രാജി വച്ച് ബിജെപ്പിയിൽ ചേരെടാ തൊരപ്പാ…'- തുടങ്ങിയ ഭീഷണികളും വിമർശനങ്ങളും തെറികളുമാണ് കമന്റിലുള്ളത്.
'ഞങ്ങളെ മൂലയ്‌ക്കിരുത്തി തീരുമാനങ്ങൾ ഒറ്റയ്‌ക്കെടുക്കുകയാണ്. കാബിനറ്റ് റാങ്കിലുള്ള നിയമനങ്ങളടക്കം മാധ്യമങ്ങളിലൂടെ അറിയേണ്ട ഗതികേടാണ് '– എന്നാണ് കെപിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് തുറന്നടിച്ചത്. മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ നിലപാടുകൾക്കും ഏകാധിപത്യത്തിനുമെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ രോഷത്തോടെ രംഗത്തെത്തിയത്. ഭരണപരാജയവും സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്‌മയും വെളിപ്പെടുത്തിക്കൊണ്ടാണ് നേതാക്കൾ പൊട്ടിത്തെറിച്ചത്. കോൺഗ്രസിൽ മുഖ്യമന്ത്രിക്കെതിരെ പുകയുന്ന രോഷമാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എഐസിസി കെ സി വേണുഗോപാൽ, മുൻ കൺവീനർ ബെന്നി ബെഹനാൻ എന്നിവരിലൂടെ പുറത്തുവന്നത്. ഇതോടെ കോൺഗ്രസിൽ പുതിയ യുദ്ധമുഖം തുറക്കുകയാണ്.








0 comments