ad
Deshabhimani

ഒഡീഷയിൽ സ്വന്തമായി കഞ്ചാവ് തോട്ടം, ഉണക്കി കേരളത്തിലെത്തിക്കും; കൊല്ലത്ത് സഹോദരങ്ങൾ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Aug 17, 2026, 07:58 PM | 1 min read

കൊല്ലം: 15 കിലോ വരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒഡീഷ സ്വദേശികളായ ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് പിടികൂടിയത്. ഒഡീഷയിൽനിന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.


ഇവർക്ക് ഒഡീഷയിൽ സ്വന്തമായി കഞ്ചാവുതോട്ടമുണ്ടെന്നും കഞ്ചാവ് ഉത്പാദിപ്പിച്ചശേഷം ഉണക്കി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഒഡീഷയിൽനിന്ന് എറണാകുളത്തുവെച്ച് കഞ്ചാവ് ഇറക്കാൻ ഇവർ ആദ്യം ശ്രമിച്ചത്. എന്നാൽ പോലീസ് പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ കൊല്ലത്തെത്തിക്കുകയായിരുന്നു.


ഇരുവരെയും കുറിച്ച് നേരത്തെതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കൊല്ലം റെയിൽവേ പൊലീസ് സംഘം ഇവരെ പരിശോധിച്ചത്. തുടർന്ന് ട്രോളിബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home