ad
Deshabhimani

ലോക ചാമ്പ്യനെ അട്ടിമറിച്ച് ആയുഷ്‌ ഷെട്ടി; ​ഗംഭീര തുടക്കം

Ayush Shetty .jpg
വെബ് ഡെസ്ക്

Published on Aug 17, 2026, 07:50 PM | 1 min read

ന്യൂഡൽഹി: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ​ ഇന്ത്യൻ താരം ആയുഷ്‌ ഷെട്ടിക്ക് ഗംഭീര തുടക്കം. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഷി യു ഖിയെ അട്ടിമറിച്ചാണ് ആയുഷ് ഞെട്ടിച്ചത്. ആദ്യ സെറ്റിൽ തന്നെ ഷി യു ഖിയെ 21കാരൻ വീഴ്ത്തി. രണ്ടാം സെറ്റ് കൈവിട്ടെങ്കിലും കന്നത്ത പോരാട്ടത്തിൽ മൂന്നാം സെറ്റ് നേടി വിജയം നേടുകയായിരുന്നു. തകർപ്പൻ സ്മാഷുകളും മികച്ച പ്രതിരോധവും പുറത്തെടുത്തായിരുന്നു കർണാടകക്കാരന്റെ ജയം. സ്കോർ: 21-14, 13-21, 21-19.



വനിതാ സിംഗിൾസ്‌ ഒന്നാംറ‍ൗണ്ടിൽ അയർലൻഡിന്റെ സോഫിയ നോബിളിനെ എതിരില്ലാത്ത രണ്ട് സെറ്റിന് വീഴ്ത്തി പി വി സിന്ധുവും ജയിച്ചു. ഏഴാം ചാമ്പ്യൻഷിപ്പിന് ഇറങ്ങിയ മുപ്പത്തൊന്നുകാരിക്ക് മുമ്പിൽ അയർലൻഡ് താരത്തിന് പിടിച്ച് നിൽക്കാനായില്ല. സ്കോർ: 21- 7, 21- 11.


പുരുഷ ഡബിൾസിൽ മലയാളി താരം എംആർ അർജുൻ– തമിഴ്നാട് താരം ഹരിഹരൻ അംശകരുണൻ എന്നിവരുടെ സഖ്യം രണ്ടാം റൗണ്ടിലെത്തി. അയർലൻഡിന്റെ സ്കോട്ട് ഗിൽഡിയ–പോൾ റെയ്നോൾഡ്സ് സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ മറികടന്നത്.


വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ്‌ കൂട്ടുകെട്ടും ജയിച്ചു. ആദ്യ റൗണ്ടിൽ സ്പെയിനിന്റെ പൗല ലോപസ്, ലൂസിയ റോഡ്രിഗസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് വീഴ്ത്തിയത്. തുടക്കം മുതല്‍ ആധിപത്യം പുലർത്തിയ ഇന്ത്യൻ ജോടികൾ എതിരാളികൾക്ക് അവസരം നൽകിയില്ല. സ്കോർ: 21-9, 21-13.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home