ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കും: ട്രംപിന്റെ മുന്നറിയിപ്പ്

Image Credit : free press journal
വാഷിങ്‌ടൺ: അഅമേരിക്കയുമായി സമാധാന ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാനിലെ പ്രധാന പാലങ്ങളും വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യോമാക്രമണത്തിലൂടെ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം നാലാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ, പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയത്.
"അടുത്ത ആഴ്ചയോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. ചർച്ചകളുടെ പാത സ്വീകരിക്കാൻ അവർ തയ്യാറാകുന്നില്ലെങ്കിൽ, രാജ്യത്തെ മുഴുവൻ പാലങ്ങളും ഊർജ്ജനിലയങ്ങളും തകർക്കാൻ ഞങ്ങൾ മടിക്കില്ല - ട്രംപ് പറഞ്ഞു.
നേരത്തെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന 20 ശതമാനം നികുതി പിൻവലിച്ചതായി വ്യക്തമാക്കിയ ട്രംപ്, പകരം ഇറാനിയൻ തുറമുഖങ്ങളിൽ യു എസ് നാവികസേനയുടെ കർശന ഉപരോധം ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
നയതന്ത്ര ചർച്ചകൾക്ക് ഇറാൻ വഴങ്ങുന്നില്ലെങ്കിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്നും, വൈദ്യുതി നിലയങ്ങൾ തകർക്കുന്ന കാര്യങ്ങൾ ഏറ്റവും ഒടുവിലത്തെ ഘട്ടത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വൈദ്യുതി നിലയങ്ങളും പൊതുഗതാഗത സംവിധാനങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഭീഷണികൾക്കെതിരെ ഐക്യരാഷ്ട്രസഭ ശക്തമായ ആശങ്ക രേഖപ്പെടുത്തി











0 comments