ad
Deshabhimani

ഫീൽ ദ പാർട്ടി, ഫീൽ ദ വൈബ്; കുഞ്ചാക്കോ ബോബൻ ചിത്രം '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' ടൈറ്റിൽ പോസ്റ്റർ പുറത്ത്

40 days House

40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ (ഇടത്) കുഞ്ചാക്കോ ബോബൻ (വലത്)

വെബ് ഡെസ്ക്

Published on Jul 15, 2026, 08:51 PM | 1 min read

തിരുവനന്തപുരം : അനന്തു എന്റർടെയ്ൻമെന്റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. പൂർണമായും ഒരു പാർട്ടി വൈബ് ചിത്രമായിരിക്കും ഇതെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.


രോമാഞ്ചം, ആവേശം എന്നീ തരംഗം സൃഷ്ടിച്ച ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ഉൾപ്പെടെ അണിയറപ്രവർത്തകരും ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.


ഏപ്രിൽ 6ന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ആൽബി ആന്റണി ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് ബിബിൻ അശോക് ആണ് സംഗീതം നൽകുന്നത്.


സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്. കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ അഖിൽ ദാമോദർ എന്നിവരാണ്. അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്.


ഷെരീഫ് മാസ്റ്റർ കോറിയോഗ്രഫിയും വൈശാഖ് പിവി സിങ്ക് സൗണ്ടും നിർവഹിക്കുന്നു. സ്റ്റിൽസ് ഷെയ്ൻ സബൂറ, കളറിസ്റ്റ് രമേഷ് സിപി, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ എന്നിവരാണ്. വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ എന്നിവർ പിആർ ആൻഡ് മാർക്കറ്റിംഗും ആതിര ദിൽജിത്ത് പിആർഒയായും പ്രവർത്തിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home