നാറ്റ്പാക് 50–ാം വാർഷികം
ഒരു വർഷം നീളുന്ന ആഘോഷം സംഘടിപ്പിക്കും

തിരുവനന്തപുരം: കെഎസ്‌സിഎസ്ടിഇ– ദേശീയ ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) 50–ാം വാർഷിക ആഘോഷത്തിന്റെ പ്രഖ്യാപന ചടങ്ങ് മന്ത്രി പി കെ ബഷീർ ഉദ്ഘാടനം ചെയ്തു. സുവർണ്ണ ജൂബിലി ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. പി ഹരിനാരായണൻ അധ്യക്ഷനായി. ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശാസ്ത്ര–സാങ്കേതിക പരിപാടികൾ സംഘടിപ്പിക്കും. ഇതുൾപ്പെട്ട ‘ആക്റ്റിവിറ്റി കലണ്ടർ' കോർപ്പറേഷൻ കൗൺസിലർ കെ ആർ ക്ലീറ്റസ് പ്രകാശനം ചെയ്‌തു.
അന്താരാഷ്ട്ര കോൺഫറൻസ് ‘ട്രാൻസ്ഫോം 2026'ന്റെ ലോഗോ ഗതാഗത മന്ത്രാലയം ഡയറക്ടർ ബിദുർ കാന്ത് ഝാ പ്രകാശിപ്പിച്ചു. കേരളം മുന്നോട്ട്: 2047-ലേക്ക് ഭാവി ഗതാഗത സൗകര്യങ്ങൾ രൂപപ്പെടുത്തൽ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. നാറ്റ്‌പാക് മുൻ ഡയറക്ടർ ടി ഇളങ്കോവൻ മോഡറേറ്ററായി. നാറ്റ്പാക് ഡയറക്‌ടർ ഡോ. ആർ ആശാലത, ഡോ. എസ് ഷഹീം എന്നിവർ സംസാരിച്ചു.










0 comments