ad
Deshabhimani

വഖഫ് ബോർഡ്: വിധി പകർപ്പ് ലഭിച്ചിട്ട്‌ വിശദ പ്രതികരണം എന്ന്‌ മന്ത്രി

N Samsudheen.jpg
വെബ് ഡെസ്ക്

Published on Jul 15, 2026, 09:15 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന വഖഫ്‌ ബോർഡുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ, കോടതി വിധി പകർപ്പ് ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്ന്‌ മന്ത്രി എൻ ഷംസുദ്ദീൻ. വിഷയത്തിൽ പ്രതികരണം നൽകുന്നതിനായി മാധ്യമങ്ങളെ വിളിച്ചു വരുത്തിയ ശേഷമായിരുന്നു പിന്നീട്‌ പ്രതികരിക്കാമെന്ന്‌ മന്ത്രി നിലപാട്‌ എടുത്തത്‌.


കോടതിയിൽ നാല് പൊതു താൽപര്യ ഹർജികളാണ് ഉണ്ടായിരുന്നത്. നിലവിലെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചതായാണ് കോടതി വിധിയിൽ നിന്നും മനസിലാക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും ധന വിനിയോ​ഗങ്ങളും നടത്തരുതെന്നും കോടതി വിധിയിൽ ഉള്ളതായി അറിയുന്നുവെന്ന്‌ മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home