ad
Deshabhimani

ഹോർമുസ് കടലിടുക്ക് തങ്ങളുടേതായെന്ന അവകാശവാദവുമായി ട്രംപ്

Image Credit : Wikipedia

Image Credit : Wikipedia

വെബ് ഡെസ്ക്

Published on Aug 19, 2026, 12:07 PM | 1 min read

തെഹ്റാൻ: ആഗോള എണ്ണ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം തങ്ങളുടേതായെന്ന അവകാശവാദവുമായി യുഎസ് പ്രഡിന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം കുറയുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതൽ വാണിജ്യ കപ്പലുകൾ ഒമാൻ പാത തെരഞ്ഞെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


കഴിഞ്ഞ രണ്ടാഴ്ചയായി ഹൊർമുസിലൂടെ കടന്നുപോയ 80%ലധികം കപ്പലുകളും ഒമാന്റെ വടക്കൻ തീരത്തുകൂടിയുള്ള അന്താരാഷ്ട്ര പാതയാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു മാസം മുൻപ് വരെ ഈ പാതയിലൂടെയുള്ള ഗതാഗതം വളരെ കുറവായിരുന്നു. ഒമാൻ പാത ഉപയോഗിക്കുന്ന കപ്പലുകൾക്ക് യു എസ് നാവികസേന സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.


പല എണ്ണക്കപ്പലുകളും തങ്ങളുടെ ലൊക്കേഷൻ ട്രാക്കറുകൾ ഓഫ് ചെയ്താണ് യാത്ര ചെയ്യുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇത്തരം വലിയ എണ്ണക്കപ്പലുകൾ ഉപയോഗിച്ച് മറ്റ് മേഖലകളിലേക്ക് എണ്ണ മാറ്റുന്നതായും അന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങൾക്കും അവിടെ പൂർണ ആധിപത്യമില്ല. അമേരിക്കയുടെ പങ്കാളിത്തമില്ലാതെ കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നതായും സൂചനകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home