വഖഫ് ബോർഡ്: ഹൈക്കോടതിയിൽ യൂടേൺ അടിച്ച് സർക്കാർ

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്ന വിഷയത്തിൽ ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ജനഹിതം ഭയന്നാണ് നിലപാട് മാറ്റം. വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കുന്നത് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതിന് ശേഷമായിരിക്കുമെന്നാണ് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചത്. വഖഫ് ബോർഡിൽ സങ്കീർണ്ണത സൃഷ്ടിക്കാനില്ലെന്നും സർക്കാർ അറിയിച്ചു.
ബിജെപി സംസ്ഥാന വെെസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിൽ രണ്ട് അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് അഡ്വക്കറ്റ് ജനറൽ കെ ജാജു ബാബു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വഖഫ് ബോർഡ് നിയമത്തിലെ സെക്‌ഷൻ 14(6) പ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിക്കുമെന്നാണ് അറിയിച്ചത്. ഈ നിലപാടാണ് സർക്കാർ ബുധനാഴ്ച തിരുത്തിയത്. സുപ്രീംകോടതിയിലും സർക്കാർ സമാനനിലപാട് അറിയിച്ചിരുന്നു.
കേന്ദ്രം കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിപ്രകാരം രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ചേർക്കണം. ഇതൊഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്.









0 comments