ad
Deshabhimani

'ടോക്സിക്' കുട്ടികൾ കാണരുത് ; മുന്നറിയിപ്പുമായി യഷ്

YASH
വെബ് ഡെസ്ക്

Published on Aug 19, 2026, 02:30 PM | 1 min read

ന്യൂഡൽഹി : തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടോക്സിക്' കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ടോക്സിക് കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രമല്ലെന്നും ആക്ഷൻ, വയലൻസ്, ഇന്‍റിമേറ്റ് സീനുകള്‍ തുടങ്ങിയവ ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണെന്നും യഷ് പറഞ്ഞു. ചിത്രത്തിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ആപ് കി അദാലത്ത് എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് പരാമർശം.


എന്താണ് കാണുന്നതെന്നും അതിൽ നിന്നും എന്ത് സന്ദേശമാണ് എടുക്കേണ്ടതെന്നും മനസിലാക്കാൻ കഴിയുന്ന മുതിർന്നവർ മാത്രമാണ് ടോക്സിക് കാണേണ്ടത്. ഇത് കുട്ടികൾക്കുള്ള സിനിമയല്ല. ട്രെയിലറിൽ അത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മുതിർന്നവർക്ക് എന്താണ് ശരി, എന്താണ് തെറ്റ് എന്ന് മനസിലാക്കാൻ കഴിയും. പക്ഷേ വളരെ ആഴമുള്ള കഥയുള്ള ചിത്രം തന്നെയാണ് ടോക്സിക്. 'എ ഫെയറി ടെയിൽ ഫോർ ​ഗ്രോൺ അപ്സ് എന്നതാണ് ചിത്രത്തിന്റെ ടാ​ഗ്‍ലൈൻ'. ഇത് തന്നെ സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്നതിന്റെ സൂചനയാണെന്നും യഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home