ad
Deshabhimani

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് ഡിറ്റർജന്റ് പൊടി; 40 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

Mid- Day Food

Photo: NDTV

വെബ് ഡെസ്ക്

Published on Aug 19, 2026, 12:26 PM | 1 min read

പട്ന: ബിഹാറിലെ സർക്കാർ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 40 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി ചേർത്ത് നൽകിയതാണ് വിദ്യാർഥികൾക്ക് ശാരീരക അസ്വസ്ഥകൾ ഉണ്ടാകാൻ ഇടയാക്കിയത്.


ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ബീഹാർ ഷെരീഫ് മോഡൽ ആശുപത്രിയിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. കുട്ടികൾ നിലവിൽ സുരക്ഷിതരാണെന്നും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും ഡ‍ോക്ടർ അറിയിച്ചു. നളന്ദയിലെ പറസി മിഡിൽ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സോയബീനിൽ ഉപ്പ് കുറവാണെന്ന് വിദ്യാർഥികൾ പറഞ്ഞതിനെ തുടർന്ന് ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്റ് പൊടി ചേർത്ത് നൽകുകയായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറയുന്നു.


മറ്റൊരു സ്കൂളിൽ നിന്നാണ് ഭക്ഷണം എത്തിച്ചതെന്നും അധികാരികൾ കൂട്ടിച്ചേർത്തു. പാചകപുരയിൽ ഉപ്പും ഡിറ്റർജന്റ് പൊടിയും സൂക്ഷിച്ചിരുന്ന പാത്രങ്ങൾ ഒരേ സ്ഥലത്തായിരുന്നുവെന്നും, പാചകക്കാരി അബദ്ധത്തിൽ ഡിറ്റർജന്റ് പൊടി ഉപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണത്തിൽ ചേർക്കുകയായിരുന്നുവെന്നാണ് വിവരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home